ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ എവിടെ പോയി എന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. അതിനിടെ, കിം ജോങ് ഉന്‍ ഒരുപക്ഷേ കൊറോണ ബാധിച്ചാലോ എന്ന ഭയം കാരണം ഐസൊലേഷനില്‍ കഴിയാന്‍ വേണ്ടി പോയതാകാം എന്ന് ദക്ഷിണകൊറിയന്‍ മന്ത്രി പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമ സ്ഥാപനമായ റോയിട്ടേഴ്‌സിന്റെ സിയോള്‍ ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു